Tuesday, October 30, 2018

പുകയുന്ന സിഗരറ്റുക്കുറ്റികൾതൻ പിന്നിലായി
എരിയുന്നമറ്റനേകം ചെറുജീവനുകൾ
കർന്നുതിന്നുന്നിതാ .....മനുഷ്യ ജന്മത്തെ
ആ കാട്ടാളരൂപത്താൽ കണ്മറച്ചീടുന്നു
പുകയില എന്ന മാരകവിഷമിതാ ......
മനുഷ്യാ  നിന്നുള്ളിൽ സ്ഥാനം പിടിക്കുന്നു
Image result for drugs

Friday, October 26, 2018

ANGER

            കോപം 

 ഹേ മനുഷ്യ ,നിന്റെ ജീവിതത്തെ തച്ചുടക്കുമീ ഞാൻ 
നിന്റെ സന്തോഷത്തെ പൊലിച്ചിടുമാ ഞാൻ ..........
കോപം ..................കോപം .......
നിന്റെ ആയുസ്സിനെ നിഷ്ഫലം പകുതിയാക്കിടുമീ ഞാൻ
 നീ എന്നിൽ അടിമപ്പെട്ടിരുന്നാൽ 
നിൻ മുന്നിൽ വരും മനുഷ്യജന്മത്തെ നിഷ്ഫലം വിഴുങ്ങീടുന്നു 
ഈ ലോകത്തെ കത്തി ജ്വലിപ്പിക്കുമീ അന്ഗ്നി ജ്വാലയാണീകോപം 
Related image


Friday, October 19, 2018

my Poem

      

 തേങ്ങുന്ന നൊമ്പരം  

ആരോടും പറയാത്ത നൊമ്പരങ്ങൾ ഉറങ്ങുന്ന മണ്ണിൽ
     ഞാൻ തനിയെ തേങ്ങുന്നു
     മഴവില്ലിന്റെ ചിറകിൽ പറക്കാൻ എന്റെ നൊമ്പരങ്ങൾ തടസ്സമാകുമ്പോൾ 
  ഞാൻ അറിയാതെ എന്റെ മനസിലെ നൊമ്പരങ്ങളെ ആരോ  തച്ചുടക്കുന്നു
ആകാശ വീഥിയിൽ പറന്നുയരാൻ തടസ്സമാകുന്ന ആ നൊബരങ്ങളെ 
ആയിരം ചങ്ങല പൂട്ടുകളിട്ടു ഞാൻ മനസിന്റെ കോണിൽ തളച്ചിടുന്നു
Related image